തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 6785 പേര്‍ക്ക്‌

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 6785 പേര്‍ക്ക്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 199749 ആയി. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 199749 പേര്‍ക്കാണ്. ഇന്ന് 88 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 3320 ആയി ഉയര്‍ന്നു.

6504 പേര്‍ തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് മുക്തരായി. ഇതുവരെ 143297 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 53132 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1306 കേസുകളും 22 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 92206 ആയും മരണസംഖ്യ 1966 ആയും വര്‍ധിച്ചു.

Share this story