രാജസ്ഥാൻ തെരഞ്ഞെടുപ്പ് പാർട്ടി ഒറ്റക്കെട്ടായി നേരിടും, കോൺഗ്രസ് അധികാരത്തിലെത്തും: രാഹുൽ ഗാന്ധി

rahul

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് രാഹുൽ ഗാന്ധി. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ പറഞ്ഞു. നേരത്തെ രാഹുൽ സംസ്ഥാനത്ത് പ്രചാരണങ്ങളിൽ സജീവമാകുന്നില്ലെന്ന ആക്ഷേപം കോൺഗ്രസ് നേതാക്കളിൽ നിന്നുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രചാരണത്തിൽ താൻ ഒപ്പമുണ്ടെന്ന് ഉറപ്പിക്കാനുള്ള രാഹുലിന്റെ പ്രസ്താവന വന്നത്

അതേസമയം വിമത ശല്യമാണ് കോൺഗ്രസിന് തിരിച്ചടിയാകുന്നത്. നാൽപതിലേറെ മണ്ഡലങ്ങളിൽ കോൺഗ്രസിന് വിമത ഭീഷണി നിലനിൽക്കുന്നുണ്ട്. നേരത്തെ രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും എന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ ഇത് തിരുത്തിയാണ് രാജസ്ഥാനിൽ കോൺഗ്രസ് തൂത്തുവാരുമെന്ന് അദ്ദേഹം പറയുന്നത്.
 

Share this story