ഒഡീഷയിൽ ഇടിമിന്നലേറ്റ് പത്ത് പേർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
Sep 3, 2023, 11:33 IST

ഒഡീഷയിൽ ഇടിമിന്നലേറ്റ് പത്ത് പേർ മരിച്ചു. ആറ് ജില്ലകളിലായാണ് മരണം. മൂന്ന് പേർക്ക് പരുക്കേറ്റു. ഭുവനേശ്വർ, കട്ടക്ക് എന്നീ നഗരങ്ങളിലടക്കം ഒഡീഷയുടെ തീരപ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുകയാണ്
ഖുർദ ജില്ലയിൽ നാല് പേരും ബൊലംഗീറിൽ രണ്ട് പേരും അംഗുൽ, ബൗധ്, ജഗത്സിംഗ്പൂർ, ധങ്കനൽ ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.