120 മണിക്കൂർ പിന്നിട്ടു; ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ നിലയിൽ ആശങ്ക

tunnel

ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നുവീണ് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് 120 മണിക്കൂർ പിന്നിട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ദിനരാത്രികളിൽ സജീവമായി നടക്കുന്നുണ്ടെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. തൊഴിലാളികൾക്ക് വെള്ളവും ഓക്‌സിജനും ഭക്ഷണവും എത്തിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നതെങ്കിലും ഇവരുടെ ആരോഗ്യനിലയിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്

നവംബർ 12നാണ് നിർമാണത്തിലിരിക്കുന്ന സിൽക്യാര ടണലിന്റെ ഒരു ഭാഗം തകർന്നത്. 2018ൽ തായ്‌ലാൻഡിൽ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിച്ച തായ്‌ലാൻഡിലെയും നോർവേയിലെയും റെസ്‌ക്യൂ ടീമുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
 

Share this story