13കാരിയെ പീഡിപ്പിച്ച് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; ഭോജ്പുരി ഗായകൻ അറസ്റ്റിൽ

abhishek

ഹരിയാനയിലെ ഗുരുഗ്രാമിൽ 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഭോജ്പുരി ഗായകൻ അറസ്റ്റിൽ. പെൺകുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ബിഹാർ സ്വദേശിയും ബാബുൽ ബിഹാറിയെന്ന് അറിയപ്പെടുന്ന അഭിഷേകാണ്(21) അറസ്റ്റിലായത്. രണ്ട് വർഷം മുമ്പ് അഭിഷേക് രാജീവ് നഗറിൽ താമസിച്ചപ്പോൾ പതിമൂന്നുകാരിയെ സൗഹൃദം നടിച്ച് വശത്താക്കി ഹോട്ടൽ മുറിയിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്

ഇതിന് പിന്നാലെ പെൺകുട്ടിയുടെ ചിത്രങ്ങളും പകർത്തി. കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ ഇയാൾ പങ്കുവെച്ചു. ഇതേ തുടർന്ന് കുടുംബം ചോദിച്ചപ്പോൾ പെൺകുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നു.
 

Share this story