ബിഹാറിൽ സ്‌കൂൾ വിദ്യാർഥികളുമായി പോയ ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി

bihar

ബിഹാറിലെ മുസഫർപൂർ ജില്ലയിൽ ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി. ഇന്ന് രാവിലെയാണ് സംഭവം. 34 പേരാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ബാഗമതി നദിയോട് ചേർന്ന് മധുപൂർപട്ടി ഘട്ടിന് സമീപമാണ് സംഭവം. 

രക്ഷപ്രാവർത്തനത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശം നൽകി. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ നിർദേശം നൽകി. അപകടത്തിൽപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായവും പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു


 

Share this story