ചെന്നൈയിൽ അടിമവേല ചെയ്തുവന്ന ഒമ്പത് പേരെ രക്ഷപ്പെടുത്തി; സംഘത്തിൽ അഞ്ച് കുട്ടികളും

ചെന്നൈയിൽ അടിമവേല ചെയ്തുവന്ന ഒമ്പത് പേരെ രക്ഷപ്പെടുത്തി; സംഘത്തിൽ അഞ്ച് കുട്ടികളും

ചെന്നൈ റാണിപ്പേട്ടിൽ അടിമവേല ചെയ്തുവന്ന അഞ്ചംഗ സംഘത്തെ രക്ഷപ്പെടുത്തി. റാണിപേട്ട് സബ് കലക്ടർ ഇലംഭവാഹതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ രക്ഷിച്ചത്. വെല്ലൂർ റീലീസ്ഡ് ലേബേഴ്‌സ് അസോസിയേഷനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ രക്ഷപ്പെടുത്തിയത്. സംഘത്തിൽ രണ്ട് കുട്ടികളുമുണ്ട്

അഞ്ച് പേരും 55,000 രൂപ മുൻകൂർ തുക വാങ്ങി ഇഷ്ടിക കളത്തിൽ ജോലി ചെയ്തുവരികായണ്. 12 മണിക്കൂറിലേറെയാണ് ഇവരെ കൊണ്ട് പണിയെടുപ്പിക്കുന്നത്. ഉടമയിൽ നിന്ന് അസഭ്യവർഷവും ശാരീരിക പീഡനവും ഏൽക്കാറുണ്ടെന്നും ഇവർ പറയുന്നു.

സബാബതി സ്ട്രീറ്റിലെ പാനിപുരി യൂനിറ്റിൽ നിന്നും നാല് തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ധീരജ് കുമാർ, സോനുകുമാർ, ശിവകുമാർ എന്നീ മൂന്ന് പതിനഞ്ച് വയസ്സുകാരെയും സന്തോഷ് കുമാർ എന്ന 23കാരനെയുമാണ് രക്ഷപ്പെടുത്തിയത്. ബീഹാർ സ്വദേശികളാണ് ഇവർ.

Share this story