ആന്ധ്രയും മദ്യനിരോധനത്തിലേക്ക്; സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ സർക്കാർ ഏറ്റെടുക്കും

ആന്ധ്രയും മദ്യനിരോധനത്തിലേക്ക്; സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ സർക്കാർ ഏറ്റെടുക്കും

ആന്ധ്രാപ്രദേശിൽ മദ്യനിരോധനം നടപ്പാക്കാൻ ജഗൻമോഹൻ റെഡ്ഡി സർക്കാർ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 1ന് എല്ലാ മദ്യവിൽപ്പന ശാലകളും സർക്കാർ ഏറ്റെടുക്കും. 3500 ഓളം മദ്യവിൽപ്പന ശാലകളാണ് സർക്കാർ ഏറ്റെടുക്കുന്നത്.

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബീവറേജസ് കോർപറേഷൻ ലിമിറ്റഡാണ് മദ്യവിൽപ്പനശാലകൾ ഏറ്റെടുക്കുക. സെപ്റ്റംബർ മുതൽ ഇതുവരെ 475 ഷോപ്പുകൾ ബീജവറേജസ് കോർപറേഷൻ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള 4380 മദ്യവിൽപ്പന ശാലകൾ 3500 ആക്കി കുറയ്ക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു

എല്ലാ ആശുപത്രികളിലും ലഹരിമോചന കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സമ്പൂർണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കും. മദ്യശാലകളെ ആശ്രയിച്ചു ജീവിച്ചവർക്ക് മറ്റ് തൊഴിലുകൾ ഉറപ്പാക്കും. വ്യാജമദ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Share this story