കാശ്മീരിൽ ബസിൽ നിന്നും വൻ സ്‌ഫോടക ശേഖരം പിടികൂടി

കാശ്മീരിൽ ബസിൽ നിന്നും വൻ സ്‌ഫോടക ശേഖരം പിടികൂടി

ജമ്മു കാശ്മീരിലെ കത്വയിൽ ബസിൽ നിന്നും വൻ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു. 15 കിലോഗ്രാം വരുന്ന സ്‌ഫോടക വസ്തുക്കളാണ് ബില്ലാവർ തെഹ്‌സിൽ നിന്നും ജമ്മുവിലേക്ക് വരികയായിരുന്ന ബസിൽ നിന്നും പിടിച്ചെടുത്തത്.

ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ. ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

Share this story