ഗാന്ധിയെ കുറിച്ച് പറയുമ്പോഴും അവരുടെ ഉള്ളിലുള്ളത് ഗോഡ്‌സെയാണ്; ബിജെപിയുടെ ഗാന്ധി പ്രേമത്തെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി

ഗാന്ധിയെ കുറിച്ച് പറയുമ്പോഴും അവരുടെ ഉള്ളിലുള്ളത് ഗോഡ്‌സെയാണ്; ബിജെപിയുടെ ഗാന്ധി പ്രേമത്തെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി

മഹാത്മാ ഗാന്ധി ആരാധന നടത്തുന്ന ബിജെപി സർക്കാരിനെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ച് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. ബിജെപിക്കാരുടെ ഉള്ളിലുള്ളത് ഗാന്ധി ഘാതകനാണ്. ഗാന്ധിയെ കുറിച്ച് വാചാലനാകുമ്പോഴും അവരുടെ മനസ്സിൽ ഗോഡ്‌സെയാണെന്ന് ഒവൈസി വിമർശിച്ചു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഗോഡ്‌സെയെ ഹീറോ ആയാണ് കാണുന്നത്. നാഥുറാം ഗോഡ്‌സെയെ മനസ്സിൽ സൂക്ഷിക്കുകയും ഗാന്ധിയെ കുറിച്ച് വാചാലരാകുകയുമാണ് ഇപ്പോഴത്തെ ബിജെപി സർക്കാർ ചെയ്യുന്നത്. ഗാന്ധി എന്ന പേര് വിൽപ്പനക്ക് വെച്ചിരിക്കുകയാണ് അവർ. ഗാന്ധിയുടെ പേരിൽ ജനങ്ങളെയും രാജ്യത്തെയും അവർ കബളിപ്പിക്കുകയാണെന്നും ഒവൈസി പറഞ്ഞു

Share this story