ജമ്മുവിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ്; അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്തു

ജമ്മുവിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ്; അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്തു

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡൽഹിയിൽ നിന്നും ജമ്മുവിലെ കത്രയിലേക്കാണ് ട്രെയിന്റെ സർവീസ്. ജമ്മു കാശ്മീരിന്റെ വികസനത്തിനും മത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വന്ദേഭാരത് എക്‌സ്പ്രസ് സഹായിക്കുമെന്ന് അമിത് ഷാ പറഞ്ഞു

ഡൽഹിയിൽ നിന്നും കത്രയിലേക്കുള്ള യാത്രയുടെ ദൈർഘ്യം എട്ട് മണിക്കൂറായിരിക്കും. രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണ് ഇത്. ആദ്യത്തേക്ക് ഡൽഹിക്കും വാരണാസിക്കും ഇടയിലാണ്.

Share this story