ബുദ്ഗാമിൽ ഹെലികോപ്റ്റർ വെടിവെച്ചിട്ടത് വലിയ തെറ്റായിരുന്നു; തുറന്നുപറഞ്ഞ് വ്യോമസേന

ബുദ്ഗാമിൽ ഹെലികോപ്റ്റർ വെടിവെച്ചിട്ടത് വലിയ തെറ്റായിരുന്നു; തുറന്നുപറഞ്ഞ് വ്യോമസേന

പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ കാശ്മീരിലെ ബുദ്ഗാമിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ വെടിവെച്ചിട്ടത് അബദ്ധത്തെ തുടർന്നാണെന്ന് എയർ ചീഫ് രാകേഷ് കുമാർ സിംഗ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

ആറ് വ്യോമസേനാ സൈനികരും ഒരു നാട്ടുകാരനും സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയത്. അത് നമ്മുടെ ഭാഗത്തു നിന്നുള്ള വലിയ തെറ്റായിരുന്നുവെനന്ന് അംഗീകരിക്കുന്നതായി എയർ ചീഫ് സമ്മതിച്ചു

ശ്രീനഗർ വ്യോമസേനാ താവളത്തിലെ സ്‌പൈഡർ എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നും തൊടുത്തുവിട്ട മിസൈലാണ് ഹെലികോപ്റ്റർ തകർത്തത്. ഹെലികോപ്റ്റർ പറന്നുയർത്ത് പത്ത് മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു.

Share this story