ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം സ്വവർഗ രതിക്ക് ശേഷമുള്ള തർക്കത്തെ തുടർന്ന്; പ്രതി പിടിയിൽ

ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം സ്വവർഗ രതിക്ക് ശേഷമുള്ള തർക്കത്തെ തുടർന്ന്; പ്രതി പിടിയിൽ

ഐഎസ്ആർഒയുടെ ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലെ ശാസ്ത്രജ്ഞൻ എസ് സുരേഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്. പ്രതിയെ പോലീസ് പിടികൂടി. സ്വകാര്യ ലാബോറട്ടറി ജീവനക്കാരനായ ജെ ശ്രീനിവാസനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ സ്വദേശിയായ ശാസ്ത്രജ്ഞൻ സുരേഷിനെ ഹൈദരാബാദിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫ്‌ളാറ്റിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു സുരേഷിനെ ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ശ്രീനിവാസനുമായി സുരേഷ് പതിവായി സ്വവർഗ രതിയിൽ ഏർപ്പെടാറുണ്ടായിരുന്നു. വേഴ്ചക്ക് പ്രതിഫലമായി പണവും ശ്രീനിവാസൻ പ്രതീക്ഷിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നപ്പോൾ തർക്കമുണ്ടാകുകയും വാക്കു തർക്കത്തിനൊടുവിൽ സുരേഷിനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Share this story