കഫീൽ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ് സർക്കാർ

കഫീൽ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ് സർക്കാർ

ഗോരഖ്പൂരിൽ നടന്ന ശിശു മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ ഡോക്ടർ കഫീൽ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ് സർക്കാർ. അച്ചടക്കമില്ലായ്മ, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യോഗി അന്വേഷണത്തിന് ഉത്തരവിട്ടത്.

സർക്കാർ ആശുപത്രിയിൽ ജോലിയിൽ കയറിയതിന് പിന്നാലെ കഫീൽ ഖാൻ സ്വാകര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ മാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ പരത്തിയെന്ന ആരോപണവും അന്വേഷിക്കും. സസ്‌പെൻഷനിൽ ഇരിക്കെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ച് കുട്ടികളെ ചികിത്സിക്കാൻ ശ്രമിച്ചതും അന്വേഷണത്തിൽപ്പെടും.

Share this story