ആൾക്കൂട്ടക്കൊലപാതകം(ലിഞ്ചിംഗ്) എന്ന വാക്ക് പാശ്ചാത്യ സൃഷ്ടി, ഇന്ത്യയിൽ ഉപയോഗിക്കരുതെന്ന് മോഹൻ ഭാഗവത്

ആൾക്കൂട്ടക്കൊലപാതകം(ലിഞ്ചിംഗ്) എന്ന വാക്ക് പാശ്ചാത്യ സൃഷ്ടി, ഇന്ത്യയിൽ ഉപയോഗിക്കരുതെന്ന് മോഹൻ ഭാഗവത്

ആൾക്കൂട്ട കൊലപാതകം എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യയിൽ ആ വാക്കുപയോഗിച്ച് രാജ്യത്തെ അപകീർത്തിപ്പെടുത്തരുതെന്നും ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിൽ വിജയദശമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്

ആൾക്കൂട്ട കൊലപാതകം(ലിഞ്ചിംഗ്) എന്ന വാക്ക് ഇ്ത്യയിൽ ഉണ്ടായതല്ല. ഒരു പ്രത്യേക മതത്തിൽ നിന്നാണ് ആ വാക്ക് ഉരുത്തിരിഞ്ഞത്. ഇന്ത്യക്ക് മേൽ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. രാജ്യത്തെ അപമാനിക്കാൻ ആൾക്കൂട്ട കൊലപാതകം എന്ന പദം ഉപയോഗിക്കരുത്.

വികസിത ഭാരതത്തെ ഭയക്കുന്നവരാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇത്തരക്കാർ ഭാരതം ഒരു ശക്തവും ഊർജ്വലവുമായ രാജ്യമാകുന്നതിനെ ഭയക്കുന്നവരാണെന്നും മോഹൻ ഭാഗവത് പറഞ്ഞു

Share this story