സി-40 ഉച്ചകോടിയിൽ പങ്കെടുക്കാൻ കെജ്രിവാളിന് അനുമതി നിഷേധിച്ച് മോദി സർക്കാർ; ഫിർഹാദ് ഹക്കീമിന് അനുമതി

സി-40 ഉച്ചകോടിയിൽ പങ്കെടുക്കാൻ കെജ്രിവാളിന് അനുമതി നിഷേധിച്ച് മോദി സർക്കാർ; ഫിർഹാദ് ഹക്കീമിന് അനുമതി

ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സി-40 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ കേന്ദ്രം അനുമതി നിഷേധിച്ചതായി ആരോപണം. ദൽഹിയിലെ മലിനീകരണ നിയന്ത്രണത്തിന് സർക്കാർ കൈകൊണ്ട നടപടികളെക്കുറിച്ച് സംസാരിക്കാനായിരുന്നു കെജ്രിവാളിന്റെ തീരുമാനം. ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ നടക്കുന്ന മൂന്ന് ദിവസത്തെ കാലാവസ്ഥാ ഉച്ചകോടിയിൽ കെജ്രിവാളിന് ക്ഷണം ലഭിച്ചിരുന്നു. കെജ്രിവാളിന് ഇതുവരെയും വിദേശകാര്യമന്ത്രാലയം അനുമതി നൽകിയിട്ടില്ല. ഇത് ദൽഹി സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള സംഘട്ടനത്തിലേക്ക് നയിച്ചേക്കാം. കെജ്രിവാളിന് അനുമതി നിഷേധിച്ചെങ്കിലും പശ്ചിമ ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീമിന് അനുമതി നൽകിയിട്ടുണ്ട്.

ഒക്ടോബർ 9 മുതൽ 12 വരെയാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. നേരത്തെ കെജ്രിവാൾ മന്ത്രിസഭയിലെ മനീഷ് സിസോദക്കും റഷ്യയിലേക്ക് പോകുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു. മെൽബൺ സർവകലാശാലയുടെയും സിഡ്‌നിയിലെ ജോർജ്ജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ക്ഷണത്തെ തുടർന്ന് ഓസ്ട്രേലിയ സന്ദർശിക്കാനിരുന്ന ദൽഹി മന്ത്രിസഭയിലെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനും അനുമതി നിഷേധിച്ചിരുന്നു.

Share this story