ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചെന്നൈയിലെത്തി

ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചെന്നൈയിലെത്തി

അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചെന്നൈയിലെത്തി. ജിൻപിങിനെ തമിഴ്‌നാട് ഗവർണർ, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. നൃത്ത വാദ്യമേളങ്ങളോടെയാണ് ജിൻപിങ്ങിന് സ്വീകരണമൊരുക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ ചെന്നൈയിലെത്തിയിരുന്നു. ഇവിടെ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ അദ്ദേഹം മഹാബലിപുരത്ത് എത്തി. മഹാബലിപുരത്ത് ഇന്നും നാളെയുമായാണ് ഉച്ചകോടി നടക്കുന്നത്.

Share this story