56 ഇഞ്ച് നെഞ്ച് വിരിച്ച് ജിൻപിങ്ങിന്റെ മുഖത്ത് നോക്കി അതങ്ങ് പറയ്; മോദിയെ പരിഹസിച്ച് കപിൽ സിബൽ

56 ഇഞ്ച് നെഞ്ച് വിരിച്ച് ജിൻപിങ്ങിന്റെ മുഖത്ത് നോക്കി അതങ്ങ് പറയ്; മോദിയെ പരിഹസിച്ച് കപിൽ സിബൽ

നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെ മോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. പാക് അധീന കാശ്മീരിൽ കൈവശപ്പെടുത്തിയിരിക്കുന്ന 5000 കിലോമീറ്റർ സ്ഥലം ഒഴിഞ്ഞുതരണമെന്നും ഇന്ത്യയിൽ ഹുവാവേയുടെ 5ജി ഫോൺ ഉണ്ടാകില്ലെന്നും ജിൻപിങ്ങിന്റെ മുഖത്ത് നോക്കി പറയണമെന്ന് സിബൽ പറഞ്ഞു

ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ ജിൻപിങ് പാക് പ്രധാനമന്ത്രിയെ പിന്തുണക്കുന്നത് കണ്ടു. അതുപോലെ മഹാബലിപുരത്ത് എത്തുന്ന ജിൻപിങ്ങിന്റെ കണ്ണിൽ നോക്കി നെഞ്ച് വിരിച്ച് മൂന്ന് കാര്യങ്ങൾ മോദി പറയണം
ചൈന കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധീന കാശ്മീരിലെ 5000 കിലോമീറ്റർ സ്ഥലം ഉടൻ ഒഴിയുക., ഹുവാവേയുടെ 50ജി ഇന്ത്യയിൽ ഉണ്ടാകില്ല. 56 ഇഞ്ച് നെഞ്ച് വിരിച്ച് ജിൻപിങ്ങിന്റെ മുഖത്ത് നോക്കി താങ്കൾ അത് പറയണം എന്നായിരുന്നു സിബലിന്റെ ട്വീറ്റ്‌

Share this story