ഒക്ടോബർ 2ന് മൂന്ന് സിനിമകൾ 120 കോടി രൂപ നേടി; അതുകൊണ്ടു തന്നെ സാമ്പത്തിക മാന്ദ്യമില്ല: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് സ്ഥാപിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. സിനിമാ വിജയത്തെ ചൂണ്ടിക്കാട്ടിയാണ് രവിശങ്കർ പ്രസാദ് ഇക്കാര്യം പറയുന്നത്. ഒക്ടോബർ 2ന് മാത്രം മൂന്ന് സിനിമകൾ നേടിയത് 120 കോടി രൂപയാണ്. സാമ്പത്തിക മാന്ദ്യമുള്ള രാജ്യത്ത് ഇങ്ങനെ സംഭവിക്കില്ലെന്ന് കേന്ദ്രമന്ത്രി വാദിക്കുന്നു

സിനിമയുമായി അടുത്ത ബന്ധമാണ് തനിക്കുള്ളത്. വലിയ ബിസിനസ്സാണ് സിനിമകളിലൂടെ നടക്കുന്നത്. ഒക്ടോബർ 2ന് മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. അവധി ദിനമായ അന്ന് 120 കോടിയാണ് മൂന്ന് സിനിമകളും കൂടി നേടിയത്. നല്ല സാമ്പത്തിക നിലയുള്ള രാജ്യത്തു നിന്നേ അത് സംഭവിക്കുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു

Share this story