ആംആദ്മി വിട്ടു വീണ്ടും കോൺഗ്രസിൽ; അൽക്ക ലാംബ അഞ്ച് വർഷത്തിന് ശേഷം കോൺഗ്രസിൽ തിരിച്ചെത്തി

ആംആദ്മി വിട്ടു വീണ്ടും കോൺഗ്രസിൽ; അൽക്ക ലാംബ അഞ്ച് വർഷത്തിന് ശേഷം കോൺഗ്രസിൽ തിരിച്ചെത്തി

ചൗന്ദ്‌നി ചൗക്ക് എംഎൽഎയായ അൽക്ക ലാംബ ആം ആദ്മി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി. പാർട്ടി ആസ്ഥാനത്ത് വെച്ചാണ് അൽക്ക ലാംബ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇവർ കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നത്.

2014ലാണ് ലാംബ കോൺഗ്രസിൽ നിന്നും രാജിവെച്ച് ആംആദ്മി പാർട്ടിയിൽ ചേർന്നത്. കഴിഞ്ഞ മാസമാണ് ആം ആദ്മിയിൽ നിന്ന് രാജിവെക്കുന്നതായി അവർ അറിയിച്ചത്. പാർട്ടിയുമായി അകന്നതോടെ ലാംബയെ എംഎൽഎ പദവിയിൽ നിന്ന് ഡൽഹി സ്പീക്കർ അയോഗ്യയാക്കുകയും ചെയ്തു.

അടുത്ത വർഷം നടക്കാനാരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ലാംബ കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. നേരത്തെ സോണിയാ ഗാന്ധിയുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.

Share this story