റെയ്ഡിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വരയുടെ പി എ മരിച്ച നിലയിൽ

റെയ്ഡിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വരയുടെ പി എ മരിച്ച നിലയിൽ

കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പി എ രമേശിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. രമേശിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രമേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ലെനന്ന് പോലീസ് അറിയിച്ചു. റെയ്ഡ് നടക്കുന്ന സമയത്ത് രമേശ് തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും ഞാനവനോട് പറഞ്ഞിരുന്നതാണെന്നും പരമേശ്വ പ്രതികരിച്ചു.

വിവിധ ഇടങ്ങളിൽ നടന്ന റെയ്ഡിൽ 4.25 കോടി രൂപയുടെ കള്ളപ്പണം കണ്ടെടുത്തതായി ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്‌

Share this story