ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള മുസ്ലീങ്ങൾ ഉള്ളത് ഇന്ത്യയിലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള മുസ്ലീങ്ങൾ ഉള്ളത് ഇന്ത്യയിലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള മുസ്ലിം വിഭാഗക്കാരുള്ളത് ഇന്ത്യയിലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തെ ഹിന്ദു സംസ്‌കാരത്തോടാണ് ഇതിന് നന്ദി പറയേണ്ടത്. ഹിന്ദുവെന്നത് പ്രത്യേക മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല. ഇന്ത്യയിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും സംസ്‌കാരമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു

ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യക്കാരിൽ പലരും ഹിന്ദുസ്വത്വം തുറന്നുപറയാൻ ലജ്ജിക്കുന്നു. ജൂതൻമാർക്ക് അഭയം നൽകിയത് ഇന്ത്യ മാത്രമാണ്. പാഴ്‌സികൾ സ്വതന്ത്രമായി അവരുടെ മതാചാരങ്ങൾ ഇന്ത്യയിൽ അനുഷ്ഠിക്കുന്നുവെന്നും മോഹൻ ഭാഗവത് ഒഡീഷയിൽ പറഞ്ഞു

Share this story