നിർണായക പങ്കുവഹിച്ചെങ്കിലും സ്വാതന്ത്ര്യ സമര നേതൃത്വം ഏറ്റെടുക്കാത്ത് സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തിക്ക് തടസ്സമായി: യെച്ചൂരി

നിർണായക പങ്കുവഹിച്ചെങ്കിലും സ്വാതന്ത്ര്യ സമര നേതൃത്വം ഏറ്റെടുക്കാത്ത് സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തിക്ക് തടസ്സമായി: യെച്ചൂരി

ഇന്ത്യൻ വിമോചന സമരത്തിൽ നിർണായ പങ്കുവഹിച്ചെങ്കിലും നേതൃത്വം ഏറ്റെടുക്കാൻ കഴിയാതിരുന്നത് സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തിക്ക് തടസ്സമായെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിപ്ലവ രീതിയെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ദശാബ്ദങ്ങളായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഘടിച്ച് നിൽക്കുകയാണെന്നും പീപ്പിൾസ് ഡെമോക്രസിയിൽ എഴുതിയ ലേഖനത്തിൽ യെച്ചൂരി പറയുന്നു

സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തി ഇന്ത്യയിൽ സംഭവിക്കാത്തിന് കാരണം പ്രതിബദ്ധതയുടെയോ ത്യാഗത്തിന്റെയോ അഭാവമല്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ വലിയ വർഗ സമരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കഴിഞ്ഞില്ല.

ഇന്ത്യൻ ഭരണവർഗത്തിന്റെ സ്വഭാവം ശരിയായി വിലയിരുത്താൻ സിപിഎമ്മിന് സാധിച്ചു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വലിയ പ്രസ്ഥാനമായി മാറാൻ പാർട്ടിക്കായി. പാർലമെന്ററി പ്രവർത്തനവും പാർലമെന്റേതര സമരങ്ങളും ഒന്നിച്ചു കൊണ്ടുപോകാൻ കഴിഞ്ഞതിന്റെ ഫലമാണ് 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും പിന്നീടുണ്ടായ സർക്കാരുകളുമെന്നും യെച്ചൂരി പറഞ്ഞു

Share this story