സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

സമൂഹമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. വിഷയത്തിൽ മദ്രാസ് ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണെന്നും ഹർജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും കോടതി ആവശ്യപ്പെട്ടു.

അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതിക്ക് പുറമെ ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും സമാനമായ ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

വിവിധ ഹൈക്കോടതിയികളിൽ സമർപ്പിക്കപ്പെട്ട ഹർജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ ഹർജിയിൽ മൂന്നാഴ്ചക്കുള്ളിൽ മറുപടി നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

Share this story