സവർക്കർക്ക് ഭാരത രത്‌ന നൽകും; മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്നത്

സവർക്കർക്ക് ഭാരത രത്‌ന നൽകും; മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്നത്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ദേശീയ വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവർ ചേർന്നാണ് മുംബൈയിൽ പ്രകടന പത്രിക പുറത്തിറക്കിയത്.

വി ഡി സവർക്കർക്ക് ഭാരത രത്‌ന നൽകാൻ ശുപാർശ ചെയ്യുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. മഹാത്മാ ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവർക്കും ഭാരത രത്‌ന നൽകാൻ ശുപാർശ ചെയ്യും. സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ, 2022ഓടെ എല്ലാവരും വീട്, വരൾച്ചയിൽ നിന്ന് മുക്തമാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്

Share this story