റഫാലുണ്ടായിരുന്നെങ്കിൽ ബാലാകോട്ട് ആക്രമണം ഇന്ത്യയിലിരുന്ന് ചെയ്യാമായിരുന്നു: രാജ്‌നാഥ് സിംഗ്

റഫാലുണ്ടായിരുന്നെങ്കിൽ ബാലാകോട്ട് ആക്രമണം ഇന്ത്യയിലിരുന്ന് ചെയ്യാമായിരുന്നു: രാജ്‌നാഥ് സിംഗ്

റഫാൽ യുദ്ധവിമാനങ്ങളുണ്ടായിരുന്നുവെങ്കിൽ ബാലാകോട്ട് വ്യോമാക്രമണം ഇന്ത്യയിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാനാകുമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

റഫാൽ യുദ്ധവിമാനങ്ങൾ സ്വയം പ്രതിരോധത്തിനുള്ളതാണെന്നും ആക്രമണത്തിനുള്ളതല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. യുദ്ധവിമാനത്തിൽ ഞാൻ ഓം എന്നെഴുതി. തേങ്ങയും ഉടച്ചു. അവസാനമില്ലാത്ത പ്രപഞ്ചത്തെയാണ് ഓം സൂചിപ്പിക്കുന്നത്. എന്റെ വിശ്വാസത്തിന് അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു

Share this story