ഹിന്ദു മഹാസഭാ അഭിഭാഷകന്‍ നൽകിയ രേഖകൾ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ കീറിയെറിഞ്ഞു; ഇറക്കിവിട്ട് ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ

ഹിന്ദു മഹാസഭാ അഭിഭാഷകന്‍ നൽകിയ രേഖകൾ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ കീറിയെറിഞ്ഞു; ഇറക്കിവിട്ട് ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ

അയോധ്യ കേസിൽ വാദം ഇന്ന് അവസാനിക്കാനിരിക്കെ കോടതിയിൽ നാടകീയ രംഗങ്ങൾ. ഹിന്ദുമഹാസഭ അഭിഭാഷകന്‍ വികാസ് സിംഗ് സമർപ്പിച്ച രേഖകൾ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ കീറിയെറിഞ്ഞു. വികാസ് നൽകിയ ഭൂപടവും രേഖകളുമാണ് കീറിയെറിഞ്ഞത്

ഇത്തരം വില കുറഞ്ഞ രേഖകൾ കോടതിയിൽ അനുവദിക്കരുതെന്ന് രാജീവ് പറഞ്ഞു. സംഭവത്തിൽ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രാജിവിനോട് കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. കോടതി നടപടികളുടെ മാന്യത നശിപ്പിച്ചെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു

കുനാൽ കിഷോർ എഴുതിയ അയോധ്യ പുനരവലോകനം എന്ന പുസ്തകത്തെ വികാസ് കോടതിയിൽ പരാമർശിച്ചിരുന്നു. പുസ്തകത്തിൽ നിന്നുള്ള ഉള്ളടക്കങ്ങൾ തെളിവായി സ്വീകരിക്കുന്നതിനെയാണ് രാജീവ് എതിർത്തത്. തുടർന്നുള്ള വാക് പോരിനിടെയാണ് ഭൂപടവും പുസ്തകത്തിന്റെ പേജുകളും രാജീവ് വലിച്ചു കീറിയത്.

Share this story