അയോധ്യ കേസ്: ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ ജഡ്ജിമാർ യോഗം ചേർന്നു; വിധിയെഴുത്ത് അതീവ ശ്രമകരം

അയോധ്യ കേസ്: ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ ജഡ്ജിമാർ യോഗം ചേർന്നു; വിധിയെഴുത്ത് അതീവ ശ്രമകരം

അയോധ്യ കേസിലെ അന്തിമ വാദം അവസാനിച്ചതിന് പിന്നാലെ ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ചേംബറിൽ ഭരണഘടനാ ബഞ്ചിലെ അംഗങ്ങൾ യോഗം ചേർന്നു. വിധിയെഴുത്തിനെ കുറിച്ച് ചർച്ച ചെയ്യാനാണ് ജഡ്ജിമാർ യോഗം ചേർന്നത്. യോഗത്തിന്റെ തീരുമാനങ്ങൾ പുറത്തുവിട്ടിട്ടില്ല

നീണ്ട 40 ദിവസത്തെ വാദം ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അവസാനിച്ചത്. തുടർന്നാണ് ഇന്ന് ചീഫ് ജസ്റ്റിസ് യോഗം വിളിച്ചത്. ഇതിനായി നേരത്തെ നിശ്ചയിച്ചിരുന്ന വിദേശയാത്രയും അദ്ദേഹം റദ്ദാക്കിയിരുന്നു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ച് ഇതിന് മുമ്പ് വിധിയെഴുതുക എന്ന അതിശ്രമകരമായ ഉദ്യമമാണ് ജഡ്ജിമാർക്ക് മുന്നിലുള്ളത്.

നവംബർ 17നാണ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും രഞ്ജൻ ഗോഗോയി വിരമിക്കുന്നത്. നവംബർ 15നാണ് അദ്ദേഹത്തിന്റെ അവസാന ഔദ്യോഗിക ജോലി ദിവസം. ഇതിന് മുമ്പ് വിധി പറയാനാണ് ഭരണഘടനാ ബഞ്ചിന്റെ തീരുമാനം. കേസിലെ മധ്യസ്ഥ സമിതി നൽകിയ റിപ്പോർട്ടും ജഡ്ജിമാർ പരിശോധിച്ചിട്ടുണ്ട്.

Share this story