അസം പൗരത്വ രജിസ്റ്റർ കോർഡിനേറ്ററെ അടിയന്തരമായി സ്ഥലം മാറ്റി സുപ്രീം കോടതി ഉത്തരവ്

അസം പൗരത്വ രജിസ്റ്റർ കോർഡിനേറ്ററെ അടിയന്തരമായി സ്ഥലം മാറ്റി സുപ്രീം കോടതി ഉത്തരവ്

അസമിലെ ദേശീയ പരൗത്വ രജിസ്റ്റർ പുതുക്കൽ നടപടിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ അടിയന്തരമായി മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതിയുടെ നിർദേശം. എൻ ആർ സി കോർഡിനേറ്റർ ആയിരുന്ന പ്രതീക് ഹജേലയെ സ്ഥലം മാറ്റാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്.

സ്ഥലം മാറ്റ ഉത്തരവിന് പിന്നിൽ എന്തെങ്കിലും കാരണമുണ്ടോയെന്ന അറ്റോർണി ജനറലിന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. എന്നാൽ ഉത്തരവിൽ ഈ കാരണം വ്യക്തമാക്കിയിട്ടില്ല. അസം മേഘാലയ കേഡർ ഉദ്യോഗസ്ഥനാണ് 48കാരനായ ഹജേല

Share this story