കേരളത്തിന്റെ ദേശീയപാതാ വികസനം ഉടൻ; മൂന്ന് വർഷത്തിനുള്ളിൽ കേന്ദ്രം 40,000 കോടി നൽകുമെന്ന് ഗഡ്ഗരി

കേരളത്തിന്റെ ദേശീയപാതാ വികസനം ഉടൻ; മൂന്ന് വർഷത്തിനുള്ളിൽ കേന്ദ്രം 40,000 കോടി നൽകുമെന്ന് ഗഡ്ഗരി

കേരളത്തിന്റെ ദേശീയപാതാ വികസനം ഉടൻ നടക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി. മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിന് 40,000 കോടിയോളം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വാക്കുകൾ

കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നത് വലിയ പ്രശ്‌നമായിരുന്നു. അതിപ്പോൾ കാര്യമായ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്. ഇതിനുള്ള ചെലവിന്റെ 25 ശതമാനം കേരളാ സർക്കാർ വഹിക്കാനും തയ്യാറായി. പദ്ധതിക്ക് പണം ഒരു പ്രശ്‌നമേയല്ല. മൂന്ന് വർഷത്തിനുള്ളിൽ 35,000 കോടി രൂപ മുതൽ 40,000 കോടി രൂപ വരെ കേന്ദ്രം നൽകും

കേരളത്തിലെ ദേശീയപാതാ വികസന പദ്ധതി പെട്ടെന്ന് തീർക്കാനുള്ള എല്ലാ നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് 60 മീറ്റർ വീതിയിലും മറ്റിടങ്ങളിൽ 45 മീറ്റർ വീതിയിലുമാകും റോഡ് നിർമിക്കുക.

Share this story