ഹിന്ദുമഹാസഭാ നേതാവ് കമലേഷിന്റെ കൊലപാതകം: എട്ട് പേർ അറസ്റ്റിൽ

ഹിന്ദുമഹാസഭാ നേതാവ് കമലേഷിന്റെ കൊലപാതകം: എട്ട് പേർ അറസ്റ്റിൽ

ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുപി ബിജ്‌നോർ സ്വദേശിയായ മൗലാന അൻവറുൾ ഹഖാണ് അറസ്റ്റിലായത്. തിവാരിയുടെ തല വെട്ടുന്നവർക്ക് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചയാളാണ് അൻവറുൾ ഹഖ്

തിവാരിയുടെ കൊലപാതകത്തിൽ ഗുജറാത്തിൽ നിന്നുള്ള ഏഴ് പേർക്ക് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അൽ ഹിന്ദ് ബ്രിഗേഡ് എന്ന തീവ്രവാദ സംഘടന രംഗത്തുവന്നു. ഇതിന്റെ ആധികാരികത പോലീസ് പരിശോധിക്കുകയാണ്.

Share this story