ഭീകരകേന്ദ്രങ്ങൾ തകർത്തു, പത്തിലധികം പാക് സൈനികരും ഭീകരരും കൊല്ലപ്പെട്ടു: കരസേനാ മേധാവി

ഭീകരകേന്ദ്രങ്ങൾ തകർത്തു, പത്തിലധികം പാക് സൈനികരും ഭീകരരും കൊല്ലപ്പെട്ടു: കരസേനാ മേധാവി

പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങൾ തകർത്തതായി കരസേനാ മേധാവി ബിപിൻ റാവത്ത്. പത്തിലധികം പാക് പട്ടാളക്കാരും നിരവധി ഭീകരരും ഇന്ത്യൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായി കരസേനാ മേധാവി പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഇനിയുമുയർന്നേക്കാം. ഇതുസംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു

കാശ്മീരിലെ സമാധാനവും ഐക്യവും തകർക്കാനായി ഭീകരരുടെയും ചില ഏജൻസികളുടെയും നിർദേശമനുസരിച്ച് ചിലർ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ളവർ ഇതിലുണ്ട്. സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങാതിരിക്കാനാണ് ഇവരുടെ ശ്രമം

ഒരു മാസത്തിനിടെ നിരവധി തവണയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം താങ്ധർ മേഖലയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം സൈന്യം തടഞ്ഞു. താങ്ധർ മേഖലക്ക് എതിർവശത്തുള്ള ഭീകരകേന്ദ്രങ്ങളാണ് ഇന്ന് തകർത്തതെന്നും കരസേനാ മേധാവി അറിയിച്ചു.

 

Share this story