അതിർത്തിയിൽ പാക് വെടിവെപ്പ്: രണ്ട് ഇന്ത്യൻ ജവാൻമാർക്ക് വീരമൃത്യു

അതിർത്തിയിൽ പാക് വെടിവെപ്പ്: രണ്ട് ഇന്ത്യൻ ജവാൻമാർക്ക് വീരമൃത്യു

ജമ്മു കാശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. പാക് വെടിവെപ്പിൽ രണ്ട് ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചു. ഒരു പ്രദേശവാസിയും പാക് സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

കുപ് വാര ജില്ലയിലെ തങ്ധാർ മേഖലയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ നിരവധി വീടുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തു. അതിർത്തി വഴി ഭീകരർക്ക് നുഴഞ്ഞുകയറുന്നതിന് സൗകര്യമൊരുക്കാനാണ് പാക്കിസ്ഥാൻ വെടിവെപ്പ് നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചു.

പാക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകുന്നതായി സൈനിക വക്താക്കൾ അറിയിച്ചു. കഴിഞ്ഞ ആഴ്ചയും ബാരമുള്ള, രജൗറി സെക്ടറുകളിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.

Share this story