പാക് ഭീകരക്യാമ്പ് തകർത്ത് ഇന്ത്യൻ സൈന്യം; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു

പാക് ഭീകരക്യാമ്പ് തകർത്ത് ഇന്ത്യൻ സൈന്യം; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു

അതിർത്തിയിൽ രണ്ട് ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടവരുത്തിയ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. അതിർത്തിക്കപ്പുറം പ്രവർത്തിക്കുന്ന പാക് തീവ്രവാദ ക്യാമ്പുകളിലേക്ക് ഇന്ത്യൻ സേന ശക്തമായ ആക്രമണം നടത്തി.

അഞ്ച് പാക് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നീലംവാലിയിലെ തീവ്രവാദ ക്യാമ്പുകളിലേക്കാണ് ആക്രമണം നടത്തിയത്. നാല് തീവ്രവാദ ക്യാമ്പുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.

ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്. ഇന്ന് പുലർച്ചെയാണ് കുപ് വാരയിലെ താങ്ധർ സെക്ടറിലേക്ക് പാക് സൈന്യം വെടിയുതിർത്തത്. രണ്ട് സൈനികനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

 

Share this story