കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വീരേന്ദർ സേവാഗ്; ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾ വിരാമം

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വീരേന്ദർ സേവാഗ്; ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾ വിരാമം

മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ. ഹരിയാനയിലെ ബധ്രയിലാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി സേവാഗ് പ്രചാരണത്തിന് ഇറങ്ങിയത്.

സ്ഥാനാർഥിയായ രൺബീർ മഹീന്ദ്ര ഇന്ത്യൻ ക്രിക്കറ്റിലേക്ക് വളരാൻ നിരവധി പേരെ സഹായിച്ചിട്ടുണ്ടെന്നും തനിക്കും ആ സഹായം ലഭിച്ചതായും സേവാഗ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ബൻസിലാലിന്റെ മകനാണ് രൺബീർ

സേവാഗ് ബിജെപിയിൽ ചേരുമെന്ന് അടുത്തിടെ അഭ്യുഹങ്ങൾ പരന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സേവാഗ് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ സേവാഗ് തന്നെ ഇതൊക്കെ നിഷേധിക്കുകയായിരുന്നു.

ഹരിയാനയിൽ കോൺഗ്രസ്സിനായി പ്രചാരണത്തിന് ഇറങ്ങി ഇന്ത്യയുടെ വെടിക്കെട്ട്‌ ഓപണർ വീരേന്ദർ സെവാഗ്,

Posted by Amran Av on Saturday, October 19, 2019

Share this story