അങ്ങനെ തേജസ് എക്‌സ്പ്രസും വൈകിയോടി; യാത്രക്കാർക്ക് 250 രൂപ വീതം നഷ്ടപരിഹാരം നൽകും

അങ്ങനെ തേജസ് എക്‌സ്പ്രസും വൈകിയോടി; യാത്രക്കാർക്ക് 250 രൂപ വീതം നഷ്ടപരിഹാരം നൽകും

ശനിയാഴ്ച ലക്‌നൗവിൽ നിന്നും ഡൽഹിയിലേക്ക് യാത്ര നടത്തിയ എല്ലാവർക്കും റെയിൽവേ 250 രൂപ വീതം നഷ്ടപരിഹാരം നൽകും. ഇരു ദിശകളിലേക്കുമായി രണ്ട് മണിക്കൂറോളം ട്രെയിൻ വൈകിയതിനെ തുടർന്നാണിത്.

റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിനാണ് തേജസ്. വൈകിയോടിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ നേരത്തെ തന്നെ അറിയിച്ചിരുന്നു. ലക്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് 451 യാത്രക്കാരും തിരിച്ച് 500 യാത്രക്കാരുമാണ് ശനിയാഴ്ച സഞ്ചരിച്ചത്.

ഇതാദ്യമായാണ് ഒരു ട്രെയിൻ വൈകിയതിന്റെ പേരിൽ റെയിൽവേക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുന്നത്. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനായി യാത്രക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ലിങ്ക് അയച്ചതായി ഐആർസിടിസി അറിയിച്ചു.

Share this story