ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളും പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ ബിജെപി, തിരിച്ചുപിടിക്കാൻ കോൺഗ്രസ്

ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളും പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ ബിജെപി, തിരിച്ചുപിടിക്കാൻ കോൺഗ്രസ്

ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. വലിയ ആത്മവിശ്വാസത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി മത്സരത്തിനിറങ്ങുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ആധികാരിക വിജയമാണ് അവർ കാണുന്നത്.

ഹരിയാനയിൽ 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 16357 ബൂത്തുകളിൽ നൂറെണ്ണം പ്രശ്‌നബാധിത ബൂത്തുകളും മൂവായിരം ബൂത്തുകൾ പ്രശ്‌നബാധിത സാധ്യതാ ബൂത്തുകളുമാണ്. 75,000 സുരക്ഷാ ജീവനക്കാരെ ഹരിയാനയിൽ വിന്യസിച്ചിട്ടുണ്ട്. ബിജെപി, കോൺഗ്രസ്, ജെജെപി, ഐഎൻഎൽഡി തുടങ്ങിയ കക്ഷികളാണ് മത്സരരംഗത്തുള്ളത്. 1169 സ്ഥാനാർഥികൾ ജനവിധി തേടുന്നു

75ലധികം സീറ്റുകൾ നേടുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മനോഹർലാൽ ഖട്ടർ ഭരണത്തുടർച്ചയാണ് പ്രതീക്ഷിക്കുന്നതും. അഭിപ്രായസർവേകളെല്ലാം ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നു.

മഹാരാഷ്ട്രയിൽ ശരദ് പവാറായിരുന്നു പ്രതിപക്ഷ കക്ഷികളെ നയിച്ചത്. ബിജെപിയും ശിവസേനയും ചേർന്ന സഖ്യത്തിനെതിരെ പവാർ ഒറ്റയാൾ പോരാട്ടം നടത്തുന്നതാണ് പ്രചാരണ സമയത്ത് കണ്ടത്. രാഹുൽ ഗാന്ധി രണ്ട് തവണ മാത്രമാണ് സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയത്.

Share this story