അഭിജിത് ബാനർജി ഇന്ത്യയുടെ അഭിമാനമെന്ന് നരേന്ദ്രമോദി; നൊബേൽ ജേതാവുമായി കൂടിക്കാഴ്ച നടത്തി

അഭിജിത് ബാനർജി ഇന്ത്യയുടെ അഭിമാനമെന്ന് നരേന്ദ്രമോദി; നൊബേൽ ജേതാവുമായി കൂടിക്കാഴ്ച നടത്തി

നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്വിറ്റർ വഴിയാണ് മോദിയുടെ പ്രതികരണം.

പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മാനവ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമാണ്. വിവിധ വിഷയങ്ങളിൽ ഞങ്ങൾ ചർച്ച നടത്തി. അദ്ദേഹത്തിന്റെ എല്ലാവിധ ഉദ്യമങ്ങൾക്കും ആശംസകൾ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു

നേരത്തെ അഭിജിത് ബാനർജിക്കെതിരെ ബിജെപി നേതാക്കൾ അധിക്ഷേപവുമായി രംഗത്തുവന്നിരുന്നു. നൊബേൽ പുരസ്‌കാരം ലഭിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഇന്ന് അദ്ദേഹം കൊൽക്കത്തയിലേക്ക് പോകും.

 

Share this story