കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂറുമാറിയ അൽപേഷ് താക്കൂർ തോറ്റു

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂറുമാറിയ അൽപേഷ് താക്കൂർ തോറ്റു

ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അൽപേഷ് താക്കൂർ പരാജയപ്പെട്ടു. കോൺഗ്രസിന്റെ രഘു ദേശായിയോടാണ് അൽപേഷ് തോറ്റത്. കോൺഗ്രസ് നേതാവായിരുന്ന അൽപേഷ് അടുത്തിടെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

രധൻപൂർ മണ്ഡലത്തിലാണ് അൽപേഷ് പരാജയപ്പെട്ടത്. ഗുജറാത്തിലെ ഒബിസി സമൂഹത്തിന്റെ മുഖമായി കണ്ടിരുന്ന നേതാവായിരുന്നു അൽപേഷ് താക്കൂർ.

ഗുജറാത്തിലെ ആറ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു.

 

Share this story