എക്‌സിറ്റ് പോളുകൾ തമാശയായി മാറി; ഹരിയാനയിൽ സർക്കാരുണ്ടാക്കാനൊരുങ്ങി കോൺഗ്രസ്

എക്‌സിറ്റ് പോളുകൾ തമാശയായി മാറി; ഹരിയാനയിൽ സർക്കാരുണ്ടാക്കാനൊരുങ്ങി കോൺഗ്രസ്

ഹരിയാന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ആകെയുള്ള 90 സീറ്റുകളിൽ 75 എണ്ണവും പിടിച്ചെടുക്കുമെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഭരണകക്ഷി കൂടിയായ ബിജെപിക്ക് അടിപതറുന്ന കാഴ്ചയാണ് ഹരിയാനയിൽ നിന്നും കാണുന്നത്.

40 സീറ്റുകളിൽ മാത്രമാണ് നിലവിൽ ബിജെപിക്ക് ലീഡുള്ളത്. കോൺഗ്രസ് 31 സീറ്റിലും ജെജെപി 10 സീറ്റിലും ഐഎൻഎൽഡി ഒരു സീറ്റിലും മറ്റുള്ളവർ 7 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. കേവലഭൂരിപക്ഷത്തിനായി വേണ്ടത് 46 സീറ്റുകളാണ്.

നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 10 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ ഒപ്പം നിർത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ജെജെപിക്ക് മുഖ്യമന്ത്രി സ്ഥാനമടക്കം നൽകാമെന്ന വാഗ്ദാനവും കോൺഗ്രസ് മുന്നോട്ടുവെക്കുന്നു. കർണാടക മാതൃകയാണ് ഹരിയാനയിൽ കോൺഗ്രസ് പയറ്റുന്നത്.

ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും സംസ്ഥാനത്ത് ബിജെപിയുടെ ഭരണത്തുടർച്ചയാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യാ ടുഡെ മാത്രമാണ് ഇതിനൊരു അപവാദം.

Share this story