ശിവസേനക്കൊപ്പം ചേർന്ന് സർക്കാരുണ്ടാക്കില്ല; പ്രതിപക്ഷത്തിരിക്കാനാണ് ജനം ആവശ്യപ്പെട്ടത്: ശരദ് പവാർ

ശിവസേനക്കൊപ്പം ചേർന്ന് സർക്കാരുണ്ടാക്കില്ല; പ്രതിപക്ഷത്തിരിക്കാനാണ് ജനം ആവശ്യപ്പെട്ടത്: ശരദ് പവാർ

ശിവസേനക്കൊപ്പം ചേർന്ന് സർക്കാരുണ്ടാക്കാനില്ലെന്ന് വ്യക്തമാക്കി എൻ സി പി അധ്യക്ഷൻ ശരദ് പവാർ. അധികാരത്തിന്റെ ധാർഷ്ഠ്യം ജനങ്ങൾക്ക് ഇഷ്ടമല്ലെന്നആണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എന്നാൽ കുറുമാറ്റം ജനങ്ങൾക്ക് സ്വീകരിക്കാൻ കഴിയുന്നതല്ലെന്നും പവാർ പറഞ്ഞു

പ്രതിപക്ഷത്ത് ഇരിക്കാനാണ് ജനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. അത് ഞങ്ങൾ അംഗീകരിക്കുന്നുവെന്നും പവാർ വ്യക്തമാക്കി. ബിജെപിയെ പുറത്താക്കി ശിവസേനക്ക് സർക്കാർ രൂപീകരിക്കാൻ എൻ സി പിയും കോൺഗ്രസും സഹായം വാഗ്ദാനം ചെയ്‌തേക്കുമെന്ന വാർത്തകളെ തള്ളിക്കളയുകയായിരുന്നു പവാർ

മഹാരാഷ്ട്രയിലും എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനായാസ വിജയമാണ് പ്രവചിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ തവണ 83 സീറ്റുകളിലേക്ക് ഒതുങ്ങിയ പ്രതിപക്ഷം ഇത്തവണ നൂറ് സീറ്റിലേക്ക് അടുക്കുന്നതാണ് കാണാനാകുന്നത്.

ബിജെപി,ശിവസേന സഖ്യം 156 സീറ്റുകളും കോൺഗ്രസ്-എൻസിപി സഖ്യം 99 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. മറ്റുള്ള പാർട്ടികളെല്ലാം ചേർന്ന് 33 സീറ്റിലും മുന്നിട്ട് നിൽക്കുന്നു.

 

Share this story