മഹാരാഷ്ട്രയിൽ നിലപാട് കടുപ്പിച്ച് ശിവസേന; മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ഉറപ്പ് ലഭിക്കണം

മഹാരാഷ്ട്രയിൽ നിലപാട് കടുപ്പിച്ച് ശിവസേന; മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ഉറപ്പ് ലഭിക്കണം

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിൽ ഉറച്ച് ശിവസേന. രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ഉറപ്പ് ബിജെപി നൽകണമെന്നാണ് ശിവസേനയുടെ ആവശ്യം. ബിജെപിയുടെ ഉന്നത നേതാക്കളിൽ നിന്ന് ഉറപ്പ് എഴുതിവാങ്ങണമെന്നാണ് ശിവസേന യോഗത്തിൽ അഭിപ്രായമുയർന്നത്

ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ 56 എംഎൽഎമാരും പങ്കെടുത്ത നിയമസഭാ കക്ഷി യോഗത്തിലാണ് ആവശ്യമുയർന്നത്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിടാമെന്ന് ലോക്‌സഭാ തെരഞ്ഞെടപ്പിന് മുമ്പ് അമിത് ഷാ ഉറപ്പ് നൽകിയിരുന്നു

ഫോർമുലയിൽ നിന്ന് പിന്നോട്ടില്ലെന്ന് ശിവസേന നിലപാട് കടുപ്പിക്കുമ്പോഴും ബിജെപി മനസ്സ് തുറന്നിട്ടില്ല. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാനാണ് ശിവസേന ഒരുങ്ങുന്നത്. ആദ്യത്തെ രണ്ടര വർഷം ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ആവശ്യം.

എന്നാൽ 50:50 ഫോർമുലയാണെങ്കിൽ ദേവന്ദ്ര ഫഡ്‌നാവിസ് ആദ്യം മുഖ്യമന്ത്രിയാകണമന്നാണ് നരേന്ദ്രമോദി, അമിത് ഷാ എന്നിവരുടെ ആഗ്രഹം. ദേശീയ നേതൃത്വത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ തുടരുകയാണ്

 

Share this story