ജമ്മു കാശ്മീരിലെ സോപോറിൽ ഗ്രനേഡ് ആക്രമണം; 15 പേർക്ക് പരുക്ക്

ജമ്മു കാശ്മീരിലെ സോപോറിൽ ഗ്രനേഡ് ആക്രമണം; 15 പേർക്ക് പരുക്ക്

ജമ്മു കാശ്മീരിൽ ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരുക്കേറ്റു. സോപോറിലാണ് ആക്രമണം നടന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന യാത്രക്കാർക്ക് നേരെയാണ് ആക്രമണം നടന്നത്.

ശ്രീനഗറിൽ സമാനമായ ആക്രമണത്തിൽ രണ്ട് ദിവസം മുമ്പ് ആറ് സൈനികർക്ക് പരുക്കേറ്റിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇവിടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അടുത്തിടെ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങൾ നടന്നിരിക്കുന്നത്

കാശ്മീരിൽ ക്രമസമാധാന നില തിരികെയെത്തിയെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ആക്രമണങ്ങൾ നടക്കുന്നത് താഴ് വരെയെ വീണ്ടും അശാന്തിയിലേക്ക് തള്ളിവിടുകയാണ്. അതേസമയം യൂറോപ്യൻ യൂനിയനിൽ നിന്നുമുള്ള എംപിമാരുടെ സംഘം അടുത്ത ദിവസങ്ങളിൽ കാശ്മീർ സന്ദർശിക്കുന്നുണ്ട്

 

Share this story