മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: ശിവസേന അവകാശവാദത്തെ പരസ്യമായി തള്ളി ഫഡ്‌നാവിസ്

മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: ശിവസേന അവകാശവാദത്തെ പരസ്യമായി തള്ളി ഫഡ്‌നാവിസ്

മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച ശിവസേന നിലപാടിനെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ 50-50 നിലപാട് ഒരിക്കലും നടക്കുന്ന കാര്യമല്ലെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് മുമ്പ് ശിവസേന ഈ ഫോർമുല മുന്നോട്ടുവെച്ചതാണ്. എന്നാൽ ബിജെപി അത് അംഗീകരിച്ചിരുന്നില്ല. മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനമെടുത്തിട്ടില്ലെന്ന് പാർട്ടി അധ്യക്ഷൻ തന്നെ വ്യക്തമാക്കിയതാണ്. ഇതുവരെ ഒരു ഫോർമുലയും തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു

ഇതാദ്യമായാണ് ശിവസേനയുടെ അവകാശവാദത്തെ ബിജെപി പരസ്യമായി തന്നെ തള്ളുന്നത്. അതേസമയം തങ്ങൾ മറ്റ് സാധ്യതകൾ പരിശോധിക്കുമെന്ന് ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് ലഭിച്ചത്. 56 സീറ്റുകളാണ് ശിവസേനക്കുള്ളത്

 

Share this story