തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ രക്ഷിക്കാനായില്ല; മൃതദേഹം അഴുകിയ നിലയിൽ

തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ രക്ഷിക്കാനായില്ല; മൃതദേഹം അഴുകിയ നിലയിൽ

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരൻ സുജിത് മരിച്ചു. നാല് ദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം പുറത്തെടുത്തത്.

നാല് ദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. വെള്ളിയാഴ്ചയാണ് സുജിത് കുഴൽക്കിണറിൽ വീണത്. പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.

കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം തങ്ങിനിന്നിരുന്നത്. രക്ഷാപ്രവർത്തനത്തിനിടെ 69 അടി താഴ്ചയിലേക്ക് വീണു. ഞായറാഴ്ച പുലർച്ചെ 5 മണി വരെ കുട്ടിയുടെ പ്രതികരണമുണ്ടായിരുന്നു. പിന്നീട് കുട്ടി അബോധാവസ്ഥയിലാകുകയായിരുന്നു.

സുജിത്തിനെ രക്ഷിക്കാൻ സമാന്തര കിണർ നിർമിക്കുന്നതിനുള്ള ശ്രമം തുടരുന്നതിനിടെയാണ് മരിച്ചതായി സ്ഥിരീകരണം വന്നത്

 

Share this story