ബിജെപിയുമായുള്ള ചർച്ചയിൽ നിന്ന് ശിവസേന പിൻമാറി; മഹാരാഷ്ട്രയിൽ അനിശ്ചിതാവസ്ഥ

ബിജെപിയുമായുള്ള ചർച്ചയിൽ നിന്ന് ശിവസേന പിൻമാറി; മഹാരാഷ്ട്രയിൽ അനിശ്ചിതാവസ്ഥ

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു. ബിജെപിയുമായി ഇന്ന് നടത്താനിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിൻമാറി. ഇതോടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം ഇരു പാർട്ടികളിലും മുറുകിയതോടെയാണ് രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പ് 50:50 ഫോർമുലയിൽ മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയിരുന്നുവെന്നാണ് ശിവസേന പറയുന്നത്. എന്നാൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ടെന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ വ്യക്തമാക്കിയത്. ഇതോടെയാണ് ചർച്ചക്കുള്ള സാധ്യത പോലും ശിവസേന അടച്ചത്.

ആദ്യത്തെ രണ്ട് വർഷം മുഖ്യമന്ത്രി പദം തങ്ങൾക്ക് ലഭിക്കണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. എന്നാൽ ഉപമുഖ്യമന്ത്രി പദം നൽകാമെന്നും മുഖ്യമന്ത്രി പദം തങ്ങൾ നിലനിർത്തുമെന്നുമാണ് ബിജെപി കേന്ദ്രങ്ങൾ അറിയിക്കുന്നത്. ബിജെപി വഴങ്ങിയില്ലെങ്കിൽ മറ്റ് സാധ്യതകൾ തേടുമെന്ന് ശിവേസന നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു

 

Share this story