കുട്ടികൾ മുട്ട കഴിച്ചാൽ നരഭോജികളായി മാറുമെന്ന് മധ്യപ്രദേശിലെ ബിജെപി നേതാവ്

കുട്ടികൾ മുട്ട കഴിച്ചാൽ നരഭോജികളായി മാറുമെന്ന് മധ്യപ്രദേശിലെ ബിജെപി നേതാവ്

കുട്ടികൾക്ക് മുട്ട നൽകിയാൽ അവർ വലുതാകുമ്പോൾ നരഭോജികളാകുമെന്ന് ബിജെപി നേതാവ് ഗോപാൽ ഭർഗവ. മധ്യപ്രദേശിൽ നിന്നുള്ള ബിജെപി നേതാവാണ് ഗോപാൽ. പോഷകാഹാര കുറവിനെ തുടർന്ന് കമൽനാഥ് സർക്കാർ അങ്കണവാടി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രസ്താവന

കണക്കനുസരിച്ച് മധ്യപ്രദേശിലെ കുട്ടികളുടെ എണ്ണത്തിൽ 42 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ്. ഇതോടെയാണ് അടുത്ത മാസം മുതൽ ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. 2015ൽ ശിവരാജ് സിംഗ് സർക്കാരാണ് കുട്ടികളുടെ ഭക്ഷണത്തിൽ നിന്നും മുട്ട ഒഴിവാക്കിയത്.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധമാണ് ബിജെപി ഇതിനെതിരെ ഉയർത്തുന്നത്. മാംസാഹാരം കഴിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേർന്നതല്ലെന്നും മുട്ട കഴിച്ച് വളർന്നു കഴിഞ്ഞാൽ അവർ നരഭോജികളാകുമെന്നുമാണ് ബിജെപി നേതാവിന്റെ വിചിത്രമായ കണ്ടുപിടിത്തം

Share this story