ജമ്മു കാശ്മീർ ഇനി സംസ്ഥാനമല്ല: കാശ്മീർ, ലഡാക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു

ജമ്മു കാശ്മീർ ഇനി സംസ്ഥാനമല്ല: കാശ്മീർ, ലഡാക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു

ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങൾ ഒമ്പത് ആയി ഉയരുകയും ചെയ്തു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് പ്രഖ്യാപനം

മുൻ കേന്ദ്രസെക്രട്ടറി ഗിരീഷ് ചന്ദ്ര മുർമുവാണ് ജമ്മു കാശ്മീർ ലഫ്. ഗവർണർ. മുൻ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥൂർ ലഡാക് ഗവർണറാണ്. പ്രഖ്യാപനം വന്നതോടെ ജമ്മു കാശ്മീരും ലഡാക്കിന്റെയും ക്രമസമാധാന ചുമതല നേരിട്ട് കേന്ദ്രസർക്കാരിന് കീഴിലായി.

ആഗസ്റ്റ് 7നാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള വിജ്ഞാപനത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചത്. ഇതിന് മുന്നോടിയായും പിന്നാലെയും നിരവധി രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. കാശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങളും ടെലഫോൺ സംവിധാനങ്ങളും വിച്ഛേദിക്കുകയും ചെയ്തു. മൂന്ന് മാസത്തിന് ശേഷവും കാശ്മീരിലെ നിയന്ത്രണങ്ങൾ തുടരുകയാണ്.

 

Share this story