വായുമലിനീകരണം: രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വായുമലിനീകരണം: രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായുമലിനീകരണത്തിന്റെ തോത് രൂക്ഷമായി വർധിച്ചിരുന്നു. നവംബർ അഞ്ച് വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും അതോറിറ്റി നിർദേശിച്ചു.

ജനുവരിക്ക് ശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് മലിനീകരണ തോത് ഇത്രയധികം വർധിക്കുന്നത്. നഗരം ഗ്യാസ് ചേംബർ പോലെയായെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു

Share this story