ജാർഖണ്ഡിൽ അഞ്ച് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ്; ഒന്നാം ഘട്ടം നവംബർ 30ന്

ജാർഖണ്ഡിൽ അഞ്ച് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ്; ഒന്നാം ഘട്ടം നവംബർ 30ന്

ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായി നടക്കും. നവംബർ 30നാണ് ആദ്യ ഘട്ടം ആരംഭിക്കുക. ഡിസംബർ 7, 12, 16, 20 തീയതികളിലാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള ഘട്ടങ്ങൾ നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു

ഡിസംബർ 23നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. മഹാരാഷ്ട്രക്കും ഹരിയാനക്കും ശേഷം ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാർഖണ്ഡ്. ബിജെപിയാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 14 സീറ്റിൽ 12ഉം ബിജെപി സ്വന്തമാക്കിയിരുന്നു

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നേറ്റ തിരിച്ചടിക്ക് പകരമായി ജാർഖണ്ഡിൽ മികച്ച വിജയം നേടാനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 81 അംഗ നിയമസഭയിൽ 35 സീറ്റുകളാണ് 2014ൽ ബിജെപിക്ക് ലഭിച്ചത്. 17 സീറ്റുകൾ നേടിയ എ ജെ എസ് യുവിന്റെ പിന്തുണയിലാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്.

Share this story